Posted On
date_range Updated On
date_range കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരൻ ദേവേന്ദർ റാണ അന്തരിച്ചു
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനും മുതിർന്ന ബി.ജെ.പി നേതാവും നഗ്രോട്ട എം.എൽ.എയുമായ ദേവേന്ദർ സിങ് റാണ ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
അദ്ദേഹത്തിന് 59 വയസ്സായിരുന്നു. ഭാര്യ: ഗുഞ്ജൻ റാണ. മക്കൾ: ദേവയാനി, കേത്കി, ആദിരാജ് സിങ്. ജമ്മു ജില്ലയിലെ നഗ്രോട്ടയിൽ നിന്ന് ജമ്മു-കശ്മീർ നിയമസഭയിലേക്ക് അടുത്തിടെ റാണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ജമ്മു- കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എന്നിവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. നേരത്തേ, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു റാണ. പിന്നീട് രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.