മണി
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു
മതിലകം: കോവിഡ് ബാധിതനായി മരിച്ച ഭർത്താവിന് പിറകെ നെഗറ്റിവ് സ്ഥിരീകരിച്ച ഭാര്യയും മരിച്ചു. പുതിയകാവ് പുന്നക്കുഴി പരേതനായ ഗോപാലകൃഷ്ണെൻറ ഭാര്യ മണിയാണ് (62) മരിച്ചത്.
കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതികളിൽ ഗോപാലകൃഷ്ണൻ കഴിഞ്ഞ 21നാണ് മരിച്ചത്. ആശുപത്രിയിൽ തുടർന്ന ഭാര്യ മണി പിന്നീട് നെഗറ്റിവായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിതയായ ഇവർ വെൻറിലേറ്ററിൽ കഴിഞ്ഞുവരുകയായിരുന്നു. മക്കൾ: പ്രവീൺ, പ്രജി, പ്രസി. മരുമക്കൾ: മനേഷ്, ദിവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.