സൗദിയിൽ മരിച്ച നഴ്​സ്​ ഷേർളിയുടെ സംസ്കാരം നാളെ റാന്നിയിൽ

ജീസാൻ: തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച​ പത്തനംതിട്ട റാന്നി നെല്ലിക്കമൺ സ്വദേശിനി ഷേർളി ഡേവിഡ് ജേക്കബി​െൻറ (34) സംസ്കാരം നാളെ റാന്നിയിൽ നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജിസാൻ അബു അരിഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 22-നാണ് ഷേർളി മരിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.

ചൊവ്വാഴ്​ച രാവിലെ എട്ട്​ മുതൽ ഒമ്പത്​ വരെ മാതാപിതാക്കളുടെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സ്വന്തം ഭവനമായ അത്യാലിലെ ശുശ്രൂഷകൾക്ക് ശേഷം ഏഴോലി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ (കര്യംപ്ലാവ്) രാവിലെ 11.30-ന് സംസ്കരിക്കും.

കഴിഞ്ഞ ഒമ്പത്​ വർഷമായി അബു അരിഷ് ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ സ്​റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷേർളി. ഡേവിഡ് ജേക്കബ് - ശാന്ത ദമ്പതികളുടെ മകളാണ്. ജോബിൻ ആണ് ഭർത്താവ്. അബഹ ഹയാത്ത് ആശുപത്രിയിൽ നഴ്സായ ഷൈനി ഡേവിഡ് സഹോദരിയാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ജിസാൻ കെ.എം.സി.സി പ്രസിഡൻറ്​ ഷംസു പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്​ള, സിറാജ് പുല്ലൂരാംപാറ, ആശുപത്രി എച്ച്.ആർ വിഭാഗം മേധാവി ഡോ. മുഹമ്മദ്, ഡോ. നൗഷാദ് എന്നിവർ യാത്രാരേഖകൾ വേഗത്തിലാക്കാൻ നേതൃത്വം നൽകി. ഷേർളി ചികിത്സയിൽ കഴിഞ്ഞിരുന്ന സമയം മുതൽ ഷംസു പൂക്കോട്ടൂരി​െൻറ സജീവമായ ഇടപെടലുകൾ നടപടികൾ വേഗത്തിലാക്കാൻ സഹായകമായി.

Tags:    
News Summary - Saudi-based nurse Sherly’s last rites to be held tomorrow in Ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.