സിജോ
Posted On
date_range Updated On
date_range പാലക്കയം സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു
ദുബൈ: പാലക്കാട് ജില്ലയിലെ പാലക്കയം കുണ്ടംപൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ(40)ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 12 വർഷമായി സിജോ ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു.
മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. ദുബൈയിൽ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു സിജോ. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു താമസം. ഭാര്യ അഞ്ജു ദുബൈയിൽ സ്കൂൾ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.