Representative Image
Posted On
date_range Updated On
date_range നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ടു വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു
പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ടു വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്.
നാലു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.
പൊലീസും പ്രദേശവാസികളുമാണ് തെരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ മാസം ആദ്യം നെല്ലിയാമ്പതിയിൽ യുവാവ് കൊക്കയിൽ വീണു മരിച്ചിരുന്നു. സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.