ധ്യാ​നേ​ശ​ര​ൻ

ഓ​വു​പാ​ലം ന​വീ​ക​ര​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് പ​രി​ക്കേ​റ്റ സൈ​റ്റ് എ​ൻ​ജി​നീയ​ർ മ​രി​ച്ചു

പ​ത്തി​രി​പ്പാ​ല: മാ​ങ്കു​റു​ശ്ശി​യി​ൽ റെ​യി​ൽ​വേ ഓ​വു​പാ​ലം നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് സാ​ര​മാ​യി പ​രി​ക്കേ​റ്റ് വാ​ണി​യം​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​റ്റ് എ​ൻ​ജി​നീയ​ർ മ​രി​ച്ചു. ഈ​റോ​ഡ് ക​രു​ക്കു​പാ​ള​യം മു​ഗാ​ശി​പി​ട​രി​യൂ​ർ പ​രേ​ത​നാ​യ ത​ങ്ക​മു​ത്തു​വി​ന്റെ മ​ക​ൻ ധ്യാ​നേ​ശ​ര​ൻ (32) ആ​ണ് തി​ങ്ക​ളാ​ഴ് ച ​രാ​ത്രി​യോ​ടെ മ​രി​ച്ച​ത്.

ക​രാ​ർ ക​മ്പ​നി​യു​ടെ സൈ​റ്റ് എ​ൻ​ജി​നി​യ​റാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ12​നാ​ണ് അ​പ​ക​ടം. മാ​ങ്കു​റു​ശ്ശി വ​ള്ളു​വ​ർ​തൊ​ടി റെ​യി​ൽ​പാ​ള​ത്തി​ന​ടി​യി​ൽ ഓ​വു​പാ​ലം ന​വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ധ്യാ​നേ​ശ​ര​ന്റെ ദേ​ഹ​ത്ത് മ​ണ്ണി​ടി​ഞ്ഞ​ത്.

ക​ഴു​ത്ത​റ്റം വ​രെ മ​ണ്ണ് മൂ​ടി​യ ഇ​യാ​ളെ മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും നാ​ട്ടു​കാ​രും ഒ​രു മ​ണി​ക്കൂ​റോ​ളം പാ​ടു​പെ​ട്ടാ​ണ് പു​റ​ത്തേ​ക്കെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​റ്റു നാ​ലു തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. മാ​താ​വ്: സ​ര​സ്വ​തി. സ​ഹോ​ദ​രി: മേ​ഘ​ലാ​ദേ​വി.

Tags:    
News Summary - site engineer injured during drainage work died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.