Posted On
date_range Updated On
date_range പാലക്കാട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പാലക്കാട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. എരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ് മൻസിൽ അബ്ദു റസാഖ് (49) ആണ് ഞായറാഴ്ച റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
പിതാവ്: ശൈഖ് മുസ്തഫ. മാതാവ്: ശരീഫ. ഭാര്യ: സജിന. മക്കൾ: റംസീന, ഫർസാന, ശരീഫ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടികൾ പൂർത്തിയാക്കാൻ റിയാദിലുള്ള സഹോദരൻ ഹമീദ് ബഷീറിനെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.