Posted On
date_range Updated On
date_range ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുമരനല്ലൂർ: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമരനെല്ലൂർ സ്വദേശി ഹസൻ മകൻ സക്കീർ ഹുസൈൻ (34)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ജനുവരി ഒന്നിന് ഭാര്യയുമായി ബൈക്കിൽ പോവുമ്പോൾ തിരുമാറ്റക്കോട് വച്ച് നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സക്കീറിനെ എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
ഭാര്യ: റുബീന. മകൾ: ഹല. സഹോദരങ്ങൾ: ഷബീർ, ജിൻസിയ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് അറക്കൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.