സലാം
Posted On
date_range Updated On
date_range ഹൃദയാഘാതം: ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
ബുറൈമി: ഒമാനിലെ ബുറൈമി മാർക്കറ്റിൽ ഏറെക്കാലം പച്ചക്കറി കച്ചവടം നടത്തിയിരുന്ന പാലക്കാട് സ്വദേശി നാട്ടിൽ നിര്യാതനായി. പട്ടാമ്പിക്കടുത്ത് വല്ലപ്പുഴകളത്തിൽ സലാം (58) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
പിതാവ്: കുഞ്ഞിമൊയ്തീൻ. മാതാവ്: സൈനബ. ഭാര്യ: റംല. ഏഴു മക്കളുണ്ട്. സഹോദരങ്ങൾ: നാസർ, അഫീഫ് (ബുറൈമി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിക്ക് വല്ലപ്പുഴ ചെമ്മൻകുഴി ഖബർസ്ഥാനിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.