Posted On
date_range Updated On
date_range ബ്ലാക്ക് ഫംഗസ്: കാഞ്ഞിരപ്പുഴ സ്വദേശിനി മരിച്ചു
മണ്ണാർക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശിനി മരിച്ചു. കോവിഡ് പോസിറ്റിവായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊറ്റശ്ശേരി കല്ലംകുളം ചേലക്കാട് ഉണ്ണികൃഷ്ണെൻറ ഭാര്യ വസന്തയാണ് (51) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞമാസം 26നാണ് വസന്തക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹരോഗിയായ ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽനിന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ല ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് സംശയത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
കണ്ണിന് ഫംഗസ് ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് തയാറെടുക്കുന്നതിനിടെയാണ് മരണം. പിതാവ്: നാരായണൻ. മാതാവ്: അമ്മിണി. മകൾ: ഭാനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.