കൊല്ലപ്പെട്ട സുജിത് പിന്റോ, അറസ്റ്റിലായ പ്രമോദ് പൂജാരി, സഹോദരൻ പ്രദീപ് പൂജാരി
ഗുണ്ട തലക്കടിയേറ്റ് മരിച്ചു; ഓട്ടോ ഡ്രൈവറും സഹോദരനും അറസ്റ്റിൽ
മംഗളൂരു: റൗഡി പട്ടികയിലുള്ള സ്ഥിരം കുറ്റവാളി തലക്കടിയേറ്റ് കൊല്ലപ്പെട്ടു. ഉഡുപ്പി ബ്രഹ്മാവർ താലൂക്കിലെ ബൈക്കടി സ്വദേശി സുജിത് പിന്റോ(40) ആണ് കൊല്ലപ്പെട്ടത്. ബൈക്കടിയിൽ ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. നിരവധി കൊലപാതക കേസുകളിൽ പ്രതിയാണിയാൾ.
സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ വീട്ടിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകിയിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ പ്രമോദ് പൂജാരി(33), ഇയാളുടെ സഹോദരൻ പ്രദീപ് പൂജാരി(31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും സുജിത് ഉപദ്രവിച്ചിരുന്നതായും അതിന്റെ പേരിൽ ഇവർക്ക് ശത്രുതയുണ്ടായിരുന്നതായും പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. കുടിശ്ശിക തുക സംബന്ധിച്ച് സഹോദരന്മാർ ചൊവ്വാഴ്ച രാത്രി ബൈക്കടി സർക്കിളിന് സമീപം സുജിത്തിനെ വിളിച്ചിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ സുജിത്തിന്റെ തലയിൽ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.