മരിച്ച ബിനു

ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ഒയൂർ: കാരങ്ങന്നൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കരിങ്ങന്നൂർ, ആറ്റൂർക്കോണം ബിന്ദുവിലാസത്തിൽ ഗോപാല കൃഷ്ണപിള്ളയുടെ മകൻ ബിനു (45)വിനെയാണ്​ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായർ വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടത്. ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ബിനുവിനെ ഒരാഴ്ച ആയി പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുറിയിലെ കട്ടിലിൽ കമഴ്ന്നു കിടന്നനിലയിലാണ്​ മൃതദേഹം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൂയപ്പള്ളി പാെലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം ഉള്ളതായി പൊലീസ്​ പറഞ്ഞു. ഭാര്യ:പ്രീത.മക്കൾ:വിഷ്ണു,വൃന്ദ.

Tags:    
News Summary - Man Found dead inside house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.