ഹൃദയാഘാതം: മലപ്പുറം സ്വദേശി ബിഷയിൽ മരിച്ചു

ബിഷ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബിഷയിൽ മരിച്ചു. നിലമ്പൂർ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി സുലൈമാൻ (52) ആണ് മരിച്ചത്. ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചയോടെയാണ് മരിച്ചത്.

20 വർഷമായി സൗദിയിലുള്ള ഇദ്ദേഹത്തിന് നേരത്തെ റിയാദിലായിരുന്നു ജോലി. കഴിഞ്ഞ നാല് വർഷമായി ബിഷയിൽ അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഇദ്ദേഹം നല്ലൊരു ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.

പിതാവ്: പരേതരായ തൊണ്ടിയിൽ അലവി, മാതാവ്: ചെമ്പാടി കദീജ, ഭാര്യ: ചേട്ടക്കുത്ത് സൈനബ, മക്കൾ: ഹിബ, ഹിഷാം, ഹനീം. സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ, മുഹമ്മദ്, സീതി, സീനത്ത്, റംലത്ത്, ആയിഷ, റസിയ, മരുമകൻ: നൗഷാദ് പാലേമാട്. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം മൃതദേഹം ബിഷയിൽ ഖബറടക്കും.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോൺസുലേറ്റ് സി.സി.ഡബ്ലിയു അംഗം അബ്ദുൽ അസീസ് പാതിപറമ്പൻ, സാമൂഹിക പ്രവർത്തകരായ ബാബു, അബ്ബാസ്, ജാസി എന്നിവർ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.