മലയാളം ന്യൂസ് എഡിറ്ററും കോളമിസ്റ്റുമായ പാലാട്ട് ഉമ്മർ ഫാറൂഖ് നിര്യാതനായി

കോഴിക്കോട്: മലയാളം ന്യൂസ് എഡിറ്ററും കോളമിസ്റ്റുമായ പാലാട്ട് ഉമ്മർ ഫാറൂഖ് (75) നിര്യാതനായി. കല്ലായ് എം.എസ്. ബാബുരാജ് റോഡ് ബട്ടർഫ്ലൈയ്സ് സ്കൂളിന് സമീപം രാജ്ഭവൻ ഹൗസിങ് കോംപ്ലക്സിലെ 'ഫാറൂഖ് ഭവനി'ലാണ് താമസം.

പരേതരായ പുതിയ കാമക്കന്‍റകം അബുഹാജിയുടെയും കാട്ടിൽവീട്ടിൽ പീച്ചിബിയുടെയും മകനാണ്. ഭാര്യ: ഒജിന്‍റകം സുബൈദ. മക്കൾ: ഫസീഹ് (ജിദ്ദ), ഫർഹത്ത്. മരുമക്കൾ: ജംഷീദ് ഉമ്മർ അസ്മാവീട്, നസീഹ പള്ളിനാലകം.

സഹോദരങ്ങൾ: കെ.വി. അബ്ദുറഹിമാൻ, കദീശബി, ബീവി, ഇമ്പിച്ചാമിനബി, സൈനബി, പരേതരായ കെ.വി. മമ്മദ് കോയ, ആലിക്കോയ, പാലാട്ട് മൂസ്സക്കോയ, ആയിശബി. മയ്യത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.

Tags:    
News Summary - Palat Umar Farooq passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.