ശൈഖ് ഹസ്സൻ ബദങെ

ദക്ഷിണ കന്നഡ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സുലൈയിലെ അൽഉത്വയിം കമ്പനിയിൽ 30 വർഷമായി ജീവനക്കാരനായ കർണാടക ദക്ഷിണ കന്നഡ സ്വദേശി ശൈഖ് ഹസ്സൻ ബദങെ (57) ആണ്​ മരിച്ചത്​.

പിതാവ്​: കാസിം. മാതാവ്​: സുലൈഖ ബി. ഭാര്യ: സുരയ്യ ശൈഖ്​ ഹസ്സൻ. മക്കൾ: മനീഷ് ശൈഖ്, മിഫ ശൈഖ്, മിയാസ് കാസിം.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ടി.എ.ബി. അശ്റഫ്, ഫദലുൽറഹ്​മാൻ എന്നിവർ രംഗത്തുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.