കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കൽ കോയാവളപ്പ് കീരിക്കണ്ടി മുജീബ് റഹ്മാൻ-ഫൗസിയ ദമ്പതിമാരുടെ മകൻ മുഹമ്മദ് ഷഹീലാണ് (12) മരിച്ചത്. ശനിയാഴ്ച പുലർച്ചെയോടെ ചാമുണ്ടിവളപ്പ് ഭാഗത്താണ് മൃതദേഹം കരക്കടിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് ഷഹീൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയത്. എല്ലാവരും തിരിച്ചുകയറിയെങ്കിലും കടലിൽ ഒഴുകി നടന്ന തടിക്കഷണം പിടിക്കാനായി ഷഹീൽ വീണ്ടും ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുള്ളവർ വിരമറിയിച്ചതോെട സമീപവാസികൾ ഒാടിയെത്തി തിരച്ചിൽ തുടങ്ങി. മീഞ്ചന്ത ഫയർഫോഴ്സും കോസ്റ്റ്ഗാർഡും പന്നിയങ്കര പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പയ്യാനക്കൽ സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ് ഷഹീൽ. ഷംനയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.