ഉമ്മർ ശാദുലി
മസ്കത്ത്: മകളെ സന്ദർശിക്കാനെത്തിയ പിതാവ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മസ്കത്ത് വിമാനത്താവളത്തിൽ മരണപ്പെട്ടു. കണ്ണൂർ പാപ്പിനിശ്ശേരി ആരത്തിൽ ജുമാ മസ്ജിദിനടുത്ത് കാചായി മങ്ങോട് അബ്ദുല്ലയുടെ മകൻ കളത്തിൽ ഉമ്മർ ശാദുലിയാണ് (77 വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
സുഹാറിലെ ഫലജിൽ താമസിക്കുന്ന മകളുടെ അടുത്ത് വന്നു തിരിച്ചു നാട്ടിൽ പോകുംവഴി വിമാനത്താവളത്തിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാതാവ്: റാബിയത്തുൽ അലവിയ. ഭാര്യ: സഫിയത്ത്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി അൽ ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.