ചിത്ര, ആതിര, അശ്വിൻ

ഗർഭിണിയും സഹോദരനും അമ്മയും ഷോക്കേറ്റ് മരിച്ചു

തിരുവട്ടാർ: ആറ്റൂർ തോപ്പ് വിളയിൽ വൈദ്യുതാഘാതമേറ്റ് മാതാവും രണ്ട് മക്കളും മരിച്ചു. മിനിലോറി ഡ്രൈവറായ സാമിന്റെ ഭാര്യ ചിത്ര(47), എട്ട് മാസം ഗർഭിണിയായ മകൾ ആതിര(24), മകൻ എഞ്ചിനിയറിങ് ഒന്നാം വർഷ വിദ്യാർഥിയായ അശ്വിൻ(19) എന്നിവരാണ് മരിച്ചത്.

സാമിന്റെ വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ മൂന്ന് പേരും കിടക്കുന്നത് കണ്ടാണ് നാട്ടുകാർ തിരുവട്ടാർ പൊലീസിന് വിവരം നൽകിയത്. തുടർന്ന് കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീട്ടിലേക്കുള്ള വഴിയിൽ കണ്ട പാമ്പിനെ അടിക്കാൻ അശ്വിൻ കമ്പിയുമായി പോകുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽതട്ടി ഷോക്കേൽക്കുകയായിരുന്നുവെന്ന് കരുതുന്നു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മാതാവിനും സഹോദരിയ്ക്കും ഷോക്കേറ്റുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് തിരുവട്ടാർ പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - Mother, son and daughter electrocuted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.