വെള്ളിക്കുളങ്ങരയിലെ കോളനിയിൽ നിന്ന് കാണാതായ കുട്ടികൾ മരിച്ച നിലയിൽ

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാടര്‍ വീട്ടില്‍ പരേതനായ സുബ്രന്റെ മകന്‍ 16 വയസുള്ള സജികുട്ടന്‍, പരേതനായ രാജന്റെ മകന്‍ എട്ടുവയുള്ള അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ഉച്ചയോടെ കോളനിയില്‍ നിന്ന് തെല്ലകലെയുള്ള വനാതിര്‍ത്തിയില്‍ കണ്ടെത്തിയത്.

കുട്ടികളെ കണ്ടെത്താനായി വനംവകുപ്പും പൊലീസും അഗ്നിരക്ഷ സേനയും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുട്ടികളുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. മാർച്ച് രണ്ടാം തീയതി മുതലാണ് ഇരുവരെയും കാണാതായത്. മരിച്ച അരുണ്‍ വെള്ളിക്കുളങ്ങര ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മൃതദേഹങ്ങൾ കണ്ടെത്തിയ കോളനി പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയോ പൊതുജനങ്ങളെയോ പ്രവേശിപ്പിച്ചിട്ടില്ല. റൂറല്‍ എസ്.പി നവനീത് ശര്‍മ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോളനിയില്‍ എത്തിയിട്ടുണ്ട്.

Tags:    
News Summary - Missing childrens found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.