ഫൈസാൻ

അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു

അബൂദബി: പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു.

ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ - അസ്‌ന ദമ്പതികളുടെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്.  പനി ബാധിച്ച് അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ 10.30 ഓടെ പെരുമ്പാവൂർ വട്ടക്കാട്ടുപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: സയാൻ.

Tags:    
News Summary - Malayali student dies of fever in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.