Posted On
date_range Updated On
date_range യു.പിയിൽ മലയാളി ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
കണ്ണൂർ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ തെക്കീബസാർ ഗോകുൽ സ്ട്രീറ്റിലെ എം.എൻ. ദാസന്റെ മകൻ വിപിൻദാസ് (37) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ തോക്കുപയോഗിച്ച് വെടിവെച്ചതായാണ് വിവരം.
വിപിൻദാസിന്റെ വീടിന്‍റെ കുറ്റിയടിക്കൽ കർമത്തിന് പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ ഇത് പരിഗണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരക്ക് പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അമ്മ: രുഗ്മിണി. ഭാര്യ: കീർത്തന. മകൾ: അവന്തിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.