എ.പി. മാഹിൻ അലി മാസ്റ്റർ അന്തരിച്ചു

പെരുവള്ളൂർ: കെ.കെ പടിയിലെ റിട്ട. ഹെഡ് മാസ്റ്റർ ആച്ചപ്പറമ്പിൽ എ.പി. മാഹിൻ അലി മാസ്റ്റർ (85) അന്തരിച്ചു. കൊയപ്പ ജി.എം.എൽ.പി.എസ്, പുൽപ്പള്ളി ജി.എൽ.പി സ്‌കൂൾ, സുൽത്താൻ ബത്തേരി ജി.എൽ.പി സ്‌കൂൾ, കല്ലായി ജി.എൽ.പി സ്‌കൂൾ, പെരുവള്ളൂർ ഹൈസ്‌കൂൾ, കോറാട് ജി.എം.എൽ.പി സ്‌കൂൾ, ഒളകര ജി.എൽ.പി സ്‌കൂൾ, പുകയൂർ ജി.എൽ.പി സ്‌കൂൾ, കൂമണ്ണ ജി.എം.എൽ.പി.എസ്, പറമ്പിൽ പീടിക ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ മാനേജർ, വലക്കണ്ടി തൻവീറുൽ ഇസ്ലാം യതീം ഖാന മാനേജർ, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സ്ഥാപക കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷൻ സ്ഥാപക കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ പെരുവള്ളൂർ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷററാണ്.

ഭാര്യ: പി.ഒ. സഫിയ്യ. മക്കൾ: സുഹ്‌റ (റിട്ട. അധ്യാപിക, ജി.എച്ച്‌.എസ്.എസ് പെരുവള്ളൂർ), ഡോ. സുബൈദ (ഗവ. ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്), എ.പി. അഷ്‌റഫ്‌ (ശിഫ മെഡിക്കൽസ് കാടപ്പടി), എ.പി. അബ്ദുസ്സമദ് മാസ്റ്റർ (ഹെഡ് മാസ്റ്റർ, എ.എം.എൽ.പി സ്കൂൾ, കടുവള്ളൂർ), റംല (പി.എച്ച്‌.സി, പറമ്പിൽ പീടിക), അബ്ദുറഹീം (ഷിഫാ മെഡിക്കൽസ്, പുകയൂർ), നൂറുൽ ഹസൻ (അൽ ജസീറ, റിയാദ്), സൽമാൻ (എ.പി മെഡിക്കൽസ്, കാടപ്പടി), അബ്ദുൽഖാദർ (പ്രിൻസിപ്പാൾ, ഡി.എൽ.ഇ.ഡി ട്രൈനിങ് സ്കൂൾ, ഫാറൂഖ് കോളജ്).

മരുമക്കൾ: പരേതനായ കഴുങ്ങിൽ ഹസ്സൻ കുട്ടി (ചെറുമുക്ക്), പൂവളപ്പിൽ അബ്ദുസ്സലാം (ഖത്തർ), ആസിയ എം.പി. (അധ്യാപിക, പി.എം.എസ്.എ.എം.എൽ.പി എസ് പെരുവള്ളൂർ), ഫാത്തിമ സുഹറ വി. (അധ്യാപിക, ജി.എച്ച്.എസ്.എസ് പെരുവള്ളൂർ), പി.പി. അഷ്‌റഫ്‌ (ജി.എച്ച്‌.എസ്.എസ് പെരുവള്ളൂർ), സുൽഫത് എം.പി. (ഫാർമസിസ്റ്റ്, പി.എച്.സി കുന്നുംപുറം), ഇർഫാന ജുമാന എ.പി., ഷംല കെ. (ഫാർമസിസ്റ്റ്, പി.എച്ച്.സി, കണ്ണമംഗലം), ഡോ. രോഷ്‌ന കായൽമടത്തിൽ (ഹോമിയോ ഡോക്ടർ).

സഹോദരങ്ങൾ: പരേതനായ അഹമദ് അലി, ഹസ്സൻ അലി ദേവതിയാൽ, മുഹമ്മദലി കാക്കത്തടം, പരേതയായ ആലിയത്ത് പാണമ്പ്ര, ഫാത്തിമ പുത്തൂർ പള്ളിക്കൽ, സിഹത്തു മറിയം പുളിക്കൽ.

ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് സിദ്ധീഖാബാദ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.