Posted On
date_range Updated On
date_range മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി
അബുദാബി: മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) ആണ് മരിച്ചത്. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. മുസഫ ഇസത്തുൽ ഇസ്ലാം മദ്റസ പി.ടി.എ അംഗമായിരുന്നു.
പിതാവ്: മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്. മക്കൾ: ഫാത്തിമ, മഹ്സ മറിയം, ആദം തഹ്നൂൻ. ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകൻ വേങ്ങര കെ.കെ ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.