ഇല്യാസ്​

മലപ്പുറത്ത്​ ഒരു കോവിഡ്​ മരണം കൂടി

മലപ്പുറം: ജില്ലയിൽ ഒരു കോവിഡ്​ മരണം കൂടി. പൂക്കോട്ടൂരിൽ ഗുഡ്​സ്​ ഓ​ട്ടോ ഡ്രൈവറായിരുന്ന വെളി​മ്പ്ര സ്വദേശി ഇല്യാസ്​ (47) ആണ്​ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്​. ന്യൂമോണിയയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന്​ ആഗസ്​റ്റ്​ ഏഴിനാണ്​ ഇദ്ദേഹത്തെ പെരിന്തൽമണ്ണ ഇ.എം.എസ്​ ആശുപത്രിയിൽ നിന്ന്​ ​മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​.

പരിശോധനയിൽ കോവിഡ്​ പോസിറ്റിവായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ആരോഗ്യ സ്​ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന്​ അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.