Posted On
date_range Updated On
date_range സി.കെ. അബ്ദുറഹ്മാൻ നിര്യാതനായി
തിരൂർ: ഇരിങ്ങാവൂർ സ്വദേശിയും ചെറിയമുണ്ടം പഞ്ചായത്ത് മുസ്‍ലിം ലീഗ് മുൻ ട്രഷററും സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന സി.കെ. അബ്ദുറഹ്മാൻ (49) നിര്യാതനായി. പുത്തനത്താണി എം.ഇ.എസ് സ്കൂളിലെ ജീവനക്കാരനായിരുന്നു. ഖബറടക്കം നാളെ രാവിലെ 9.30 ന് അസ്ഹരിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എം.ഇ.എസ് യൂത്ത് വിങ് മുൻ സംസ്ഥാന കമ്മിറ്റി, മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ചുള്ളിക്കട്ടിൽ ചെറിയതുഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്‌റ. മക്കൾ: ജാസിൽ, ജൂസൈന. മരുമകൻ: അഫ്സൽ പാലാറ.
സഹോദരങ്ങൾ: ഡോ. ബീരാൻകുട്ടി, മുസ്തഫ, സൈതലവി ഹാജി, സൈനബ, ആമിനക്കുട്ടി, ഹംസക്കുട്ടി. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മയുടെ ഭർതൃസഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.