ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വണ്ടൂർ: വാണിയമ്പലം തച്ചങ്ങോട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ വാണിയമ്പലം മരുതുങ്ങൽ താമസിക്കുന്ന ഏലബ്ര ബേബിമോന്‍റെ മകൻ നന്ദൻ (കണ്ണൻ-25) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. നന്ദന്‍റെ കുടുംബം നേരത്തെ വണ്ടൂർ ബ്ലോക്കിന് സമീപമാണ് താമസിച്ചിരുന്നത്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം. 

Tags:    
News Summary - A young man died tragically in a collision between a bike and a mini lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.