Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പിലെ തയ്യിൽതൊടി കരിമ്പനക്കൽ ഷഫീഖ് (37) ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് 25 ദിവസത്തോളം ചികിത്സയിലായിരുന്നു. 11 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിൽ അൽറാജിഹ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.
പിതാവ്: അയമു. മാതാവ്: കരുവാട്ടിൽ റംല. ഭാര്യ: ഫർസാന തസ്നി ചെറുകോടൻ. മക്കൾ: ലന ഷഫീഖ് (10), അലൻ (അഞ്ച്), സഹോദരങ്ങൾ: ഷിനാസ്, ശരീഫ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.