Posted On
date_range Updated On
date_range വിമാനമിറങ്ങിയ ഉടന്‍ ഹൃദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു
അബൂദബി: നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം കാടാമ്പുഴ കാരേക്കാട് ചിത്രമ്പള്ളി സ്വദേശി ഷറഫുദ്ദീന്‍ നാരങ്ങാടന്‍ (46) ആണ് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടന്‍ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഒരു വര്‍ഷം മുമ്പേയാണ് ജോലിക്കായി അബൂദബിയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ബീരാന്‍കുട്ടി. മാതാവ്: സൈനബ. ഭാര്യ: ഹസീബ. മക്കള്‍: ഫാത്തിമ സാനിയ, മുഹമ്മദ് സഹല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.