അസ്ലം, ഫർസാന
മലയാളി ദമ്പതികൾ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻ.ഐ.ടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്ലം എൻ.സിയെയും ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാനയെയുമാണ് ഗുരുഗ്രാം സെക്ടർ 68-ലെ മറീന അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇവർ മാസങ്ങൾക്ക് മുമ്പാണ് ഗുഡ്ഗാവിലെത്തിയത്. മക്കളില്ല.
ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഇന്ന്, ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.