സൽസബീൽ
Posted On
date_range Updated On
date_range അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. വടകര കോട്ടക്കൽ ബീച്ചിലെ സൽസബീൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
സൽസബീലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വടകര കോട്ടക്കൽ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം അരിപ്പാറയിൽ വിനോദയാത്രക്കായി എത്തിയതായിരുന്നു. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
പിതാവ്: സൈനുദ്ദീൻ. പിതാവ്: സൈനുദ്ദീൻ. മാതാവ്: ഹസീന. സഹോദരങ്ങൾ: സൽമാൻ, നഷ്വ അംറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.