Posted On
date_range Updated On
date_range കോഴിക്കോട് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് രോഗി ചാടി മരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി വാർഡിലെ ജനൽ വഴി പുറത്തേക്ക് ചാടി മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. നേത്ര രോഗ വാർഡായ 35 ൽ ആണ് കിടത്തി ചികിത്സ തേടിയിരുന്നത്. തമിഴ്നാട് സ്വദേശിയാണെന്നല്ലാതെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വാഹന അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേരി ആശുപത്രിയിൽ നിന്നും ആണ് ഇദ്ദേഹത്തെ റഫർ ചെയ്തത്. അജ്ഞാതൻ എന്ന നിലയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നത്.
മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് തമിഴ്നാട് പൊലീസിന് വിവരങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.