Posted On
date_range Updated On
date_range ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻ്റ് നെല്ലിയോട്ട് കുഞ്ഞമ്മദ് നിര്യാതനായി
കുറ്റ്യാടി: ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻ്റും സംസ്ഥാന കൗൺസിലറും സ്ഥാപകാംഗവുമായ ചെറിയകുമ്പളം നെല്ലിയോട്ട് എൻ.കുഞ്ഞമ്മദ് (77) നിര്യാതനായി. ഐ.എൻ.എൽ പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ്, കുറ്റ്യാടി മേഖല ചെയർമാൻ, ചെറിയകുമ്പളം മഹല്ല് കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പാത്തു. മക്കൾ: മുബാറക്ക് (ക്വാളിറ്റി ഫർണിച്ചർ), റാബിയ, വഹീദ, സീനത്ത്, ഹാജറ, ആബിദ. മരുമക്കൾ: ഇമ്പിച്ചി അഹമ്മദ്, (കൂട്ടാലിട ), കെ.പി.സി.അഹമ്മദ് പാലേരി (സൗദി), അസ്ലം എടവലത്ത് ചെറിയകുമ്പളം (മസ്കത്ത്) ഹമീദ് ഹാജി ഇയ്യാട് (റിട്ട. എഞ്ചിനീയർ), മുഹ്സിന (വാണിമേൽ). സഹോദരങ്ങൾ: മൊയ്തു, എൻ.ഖാലിദ് (റിട്ട. അധ്യാപകൻ മണ്ണൂർ ഗവ.എൽ.പി.സ്കൂൾ), കുഞ്ഞാമി, മറിയം,പരേതനായ കുഞ്ഞബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.