അ​വി​ലോ​റ എ.​എം.​എ​ൽ.​പി.​സ്കൂ​കൂ​ളി​ൽ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം

മോ​ക് പോ​ളി​ങ്ങിനി​ടെ​ തകരാർ: വോട്ടെടുപ്പ് വൈകി

കൊടുവള്ളി: പ​ന്നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 156ാം ബൂ​ത്തി​ൽ മോ​ക് പോ​ളി​ങി​നി​ടെ​യു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ർ​ന്ന് 7.50 ഓ​ടെ​യാ​ണ് വോ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്. പ​ന്നൂ​ർ വെ​സ്റ്റ് എ.​എം.​എ​ൽ.​പി.​സ്കൂ​ളി​ലെ 153-ാം ബൂ​ത്തി​ലും കൊ​ടു​വ​ള്ളി ഗ​വ. ജി.​എ​ച്ച്.​എ​സ്. എ​സി​ലും മോ​ക് പോ​ളി​ങി​നി​ടെ​യു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ർ​ന്ന് 7.40 ഓ​ടെ​യാ​ണ് വോ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്. മാ​നി​പു​രം എ.​യു.​പി സ്കൂ​ളി​ലെ 102,106 ബൂ​ത്തി​ലും മോ​ക് പോ​ളി​ങ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് പ​രി​ഹ​രി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.​മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​സി.​എം മ​ഖാം നു​സ് റ​ത്തു​ൽ ഹു​ദ മ​ദ്റ​സ​യി​ലെ191 ന​മ്പ​ർ ബൂ​ത്തി​ൽമൂ​ന്ന് വ​ട്ടം മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഇ​തേ തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ​ന്നൂ​ർ വെ​സ്റ്റ് എ.​എം.​എ​ൽ.​പി. സ്കൂ​ളി​ലെ 153-ാം ബൂ​ത്തി​ൽ സ​മ​യം അ​വ​സാ​നി​ക്കു​ന്ന വൈ​കീ​ട്ട് ആ​റി​ന് ശേ​ഷ​വും ക്യൂ ​അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വി​ടെ 25 പേ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​രീ​റ്റി​പ്പ​റ​മ്പ് ശം​സു​ൽ ഹു​ദ മ​ദ്റ​സ​യി​ലെ 135-ാം ന​മ്പ​ർ ബൂ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന് ശേ​ഷം 50 പേ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം വോ​ട്ടിം​ങ് സാ​മ​ഗ്രി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ടു​വ​ള്ളി കെ.​എം.​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​ച്ചു. വോ​ട്ടി​ങ് മെ​ഷി​നു​ക​ൾ രാ​ത്രി ത​ന്നെ കൂ​ട​ത്താ​യ് സെ​ന്റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു​ക്കി​യ സ്ട്രോ​ങ് റൂ​മി​ലേ​ക്ക് മാ​റ്റി.​വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ മേയ് നാ​ല് വ​രെ ക​ന​ത്ത സു​ര​ക്ഷ​യി​ൽ വോ​ട്ടിം​ങ് മെ​ഷി​ൻ സ്കൂ​ളി​ൽ സൂ​ക്ഷി​ക്കും.

News Summary - Mock polling disrupted: Voting delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.