സിസിലി
Posted On
date_range Updated On
date_range വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ
കൂരാച്ചുണ്ട്: വീട്ടമ്മ തീകൊളുത്തി മരിച്ചു. എരപ്പാംതോട് പൊന്നാച്ചിയിൽ സിസിലി ആണ് (53) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശരീരത്തിൽ തീ കൊടുത്ത് വീട്ടുവളപ്പിലെ മഴക്കുഴിയിൽ ചാടുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച 11.30ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പരേതനായ ജോണിന്റെയും മറിയത്തിന്റെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: ജോസഫ്, മാത്യു, ബേബി, ഗ്രേസി, വത്സ, ഷൈനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.