കോഴിക്കോട്: പരേതനായ സി.കെ. വർഗീസ് മാസ്റ്ററുടെ ഭാര്യ ചാലക്കൽ എ.ജെ. മേരി (84) സെന്റ് വിൻസന്റ് കോളനിക്ക് സമീപം നിര്യാതയായി. അക്കാട്ടുമുണ്ടക്കൽ കുടുംബാഗമാണ്. കോഴിക്കോട് കോർപറേഷൻ ഓഫിസ് റിട്ട. ക്ലർക്കാണ്. മുമ്പ് കോഴിക്കോട് കോർപറേഷന്റെ ഡഫ് ആൻഡ് ഡം സ്കൂൾ ടീച്ചറായി പ്രവർത്തിച്ചിരുന്നു.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെയും തുടർന്ന് അശോകപുരം ഇൻഫന്റ് ജീസസ് ചർച്ചിലെയും ശുശ്രൂഷകൾക്ക് ശേഷം ഫെസ്റ്റിവൽ സെമിത്തേരിയിൽ. മക്കൾ: സി.വി. ബോബി ജോസഫ് (റിട്ട. ഗവ. സെൻട്രൽ പ്രസ്സ് തിരുവനന്തപുരം), പരേതനായ ആന്റണി വില്ലീസ്. മരുമക്കൾ: ബെറ്റി ബി. തച്ചിൽ, (ഗവ. യു.പി സ്കൂൾ കല്ലായ്), ലിജി പി. ലാസർ പനക്കൽ (ബാംഗ്ലൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.