നിഹാൽ
Posted On
date_range Updated On
date_range പതിനൊന്നുകാരൻ ഇരുവഴിഞ്ഞി പുഴയിൽ മുങ്ങി മരിച്ചു
കാരശ്ശേരി: ഇരുവഴിഞ്ഞി പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ പതിനൊന്നുകാരൻ മുങ്ങി മരിച്ചു. കക്കാട് പുതിയേടത്ത് വീട്ടിൽ നജീബിന്‍റെ മകൻ നിഹാൽ (11 ) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നരയോടെയാ നിഹാൽ രണ്ട്കൂട്ടുകാരോടൊത്ത് കക്കാട് കടവിൽ കുളിക്കാനായി പോയത്.
കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാരിൽ ഒരാൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്സും മുക്കം പൊലീസും സ്ഥലത്തെത്തി.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തി മണിക്കൂറിനുള്ളിൽ നിഹാലിനെ കണ്ടെത്തി അടിയന്തിര പ്രഥമശുശൂഷ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊടിയത്തൂർ ജി.എം.യു.പി.സ്‌കൂൾ ആറാം വിദ്യാർഥിയാണ്. മാതാവ്: സുധീന. സഹോദരങ്ങൾ: നദീം, നാദിയ, സിംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.