ഇ​സ്മ​യി​ൽ

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

ചാ​മം​പ​താ​ൽ: എ​സ്.​ബി.​ടി ജ​ങ്​​ഷ​നി​ൽ സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചാ​മം​പ​താ​ൽ കു​ള​ത്തു​ങ്ക​ൽ ഇ​സ്മ​യി​ലാ​ണ്​ (62) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​നം ഭാ​ഗ​ത്തു​നി​ന്ന്​ ചാ​മം​പ​താ​ലി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​സ്മ​യി​ൽ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ മ​ണി​മ​ല റോ​ഡി​ൽെ​വ​ച്ച് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​സ്മ​യി​ലി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഖ​ബ​റ​ട​ക്കം വാ​ഴൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു. ഭാ​ര്യ: സ​ലീ​ന.

മ​ക്ക​ൾ: ന​ജീ​ബ്, അ​ൻ​സ​ൽ​ന, ജെ​സി​ല. മ​രു​മ​ക്ക​ൾ: ഷ​ബാ​ന, ക​ബീ​ർ, ജാ​ഫ​ർ. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളെ കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - two wheelers collide one man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.