Posted On
date_range Updated On
date_range ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് അന്തരിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലരിക്കെയായിരുന്നു അന്ത്യം. പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. മക്കൾ: റിഗ്വേദ് രാജ്, നക്ഷത്ര രാജ്. ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്.
സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.