കോട്ടയം: മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും കോട്ടയം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിന്‍റെ പിതാവും കൂരോപ്പട ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡനന്‍റുമായ കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്‍-80) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും. ഭാര്യ: പരേതയായ മറിയാമ്മ, ഒറവയ്ക്കല്‍ കുടുംബാംഗം. മറ്റു മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ).
മരുമക്കള്‍: ഫിലിപ്പോസ് കുളത്തിങ്കല്‍, കൂരോപ്പട, ജിനു ഐസക് തേരടിയില്‍, മല്ലപ്പള്ളി (ഷാര്‍ജ), സ്മിത കെ. തോമസ് (ടീച്ചര്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം, പിറവം ഏഴക്കരനാട് വേമ്പനാട്ട് കല്ലിക്കുഴിയില്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.