അസീർ: ഏറെ കാലം സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി. കോട്ടയം അരീപ്പറമ്പ് ബ്രദറൺ സഭാംഗമായ തേക്കിയിൽ കിഴക്കേ പറമ്പിൽ എബിസൺ കെ കോര (54) ആണ് മരിച്ചത്. സൗദി തെക്കൻ മേഖലയിലെ അസീർ പ്രവിശ്യയിൽ സപ്തൽ അലായ ജനറൽ ആശുപത്രിയിലും അൽ അസ്ഹർ ആശുപത്രിയിലും ഏറെക്കാലം ജോലിചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയതായിരുന്നു ഇദ്ദേഹം. ആശുപത്രിയിൽ ജോലിയിരിക്കെ ആരോഗ്യ രംഗത്തുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രദേശത്തെ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിയിരുന്നു.
പിതാവ്: കെ.വി കോര, മാതാവ്: അമ്മുക്കുട്ടി കോര, ഭാര്യ: റെനി (ജനറൽ ആശുപത്രി, സപ്തൽ അലായ), മക്കൾ അഡോൺ, അരോൺ. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ബ്രദറൺ സഭാ ഹാളിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസലോകത്ത് ഏറെ സൗഹൃദങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗത്തിൽ കെ.എം.സി.സി സപ്തൽ അലായ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.