Posted On
date_range Updated On
date_range തീർഥാടകർ സഞ്ചരിച്ച വാഹനം സ്കൂട്ടറിലിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു
എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി അമൽ ജ്യോതി കോളജിലെ എൻജിനീയറിങ് വിദ്യാർഥി കണ്ണിമല പഴയതോട്ടം ജസ്വിൻ സാജു (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15 നായിരുന്നു അപകടം.
എരുമേലിക്ക് സമീപത്ത് കണ്ണിമലയിലാണ് അപകടം. വിദ്യാർഥി സഞ്ചരിച്ച സ്കൂട്ടറിലേക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജസ്വിനെ ഉടൻ തന്നെ 26-ാം മൈലിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.