സാനിയ തോമസ്
Posted On
date_range Updated On
date_range പനി ബാധിച്ച് കോളജ് വിദ്യാർഥിനി മരിച്ചു
കറുകച്ചാൽ: പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ ഷിജോമോൻ ആന്റണിയുടെ മകൾ സാനിയമോൾ തോമസ് (18) ആണ് മരിച്ചത്.
പനിയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും തുടർന്നാണ് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസമായി ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം.
ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിനിയായിരുന്നു. മാതാവ്: ഷിൻസി. സഹോദരൻ: സെബിൻ. ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.