കുമ്പളയിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശി പുഴയിൽ മുങ്ങി മരിച്ചു

കുമ്പള: തമിഴ്നാട് തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്​. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണു പോയതാണെന്ന് സംശയിക്കുന്നതായി കുമ്പള പൊലീസ് പറഞ്ഞു.

ഉപ്പളയിൽ നിന്ന് അഗ്നിശമന സേനയും കുമ്പളയിലെയും ആരിക്കാടിയിലെയും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി കരയിലെത്തിച്ചു.  മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.