സി.രഞ്ജിത
Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ നേതാവായ യുവ അഭിഭാഷകയുടെ മരണം; സുഹൃത്ത് കസ്റ്റഡിയിൽ
കാസർകോട്: കുമ്പളയിൽ ഡി.വൈ.എഫ്.ഐ നേതാവായ യുവ അഭിഭാഷകയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് കസ്റ്റഡിയിൽ.
തിരുവനന്തപുരം സ്വദേശിയായ യുവ അഭിഭാഷകനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് സി.പി.എം കുമ്പള ലോക്കൽ കമ്മിറ്റി അംഗം കുമ്പള ബത്തേരിയിലെ സി.രഞ്ജിതയെയാണ് (30) ഓഫീസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറും ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറിയുമായിരുന്നു.
രഞ്ജിതയുടെ ഫോണിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. രഞ്ജിത മരിച്ച വിവരമറിഞ്ഞ് ഇയാൾ നാട്ടിലേക്ക് പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.