കാസർകോട്: കാസർകോട് ഗവ. കോളജ് മുൻ പ്രഫസറും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതിരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വിദ്യാനഗർ ചിന്മയയിലെ പ്രഫ. വി. ഗോപിനാഥൻ (71) അന്തരിച്ചു. ഒരു പഠനയാത്രക്കിടെ മലപ്പുറം നിലമ്പൂരിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കാസർകോട്ടെ ട്രാവൽ മാർട്ട് ക്ലബ് അംഗങ്ങൾക്കൊപ്പം നിലമ്പൂരിൽ പഠനയാത്രക്ക് പോയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്‌ച അർധരാത്രിയോടെ ഹൃദയാഘാതംമൂലം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ബുധനാഴ്ച ഉച്ചയോടെ സ്വവസതിയിലെത്തിക്കും.
നിലമ്പൂരിൽനിന്ന് ബുധനാഴ്‌ച രാവിലെ മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്. പ്രഫസറും കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പലുമായിരുന്ന ഭാര്യ ശ്രീമതിയും പഠനയാത്രയിൽ കൂടെയുണ്ടായിരുന്നു. മക്കൾ: ശ്രുതി മനോജ് (എൻജിനീയർ, അമേരിക്ക), ശ്വേത (ഡോക്ടർ, കണ്ണൂർ). സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.