സാമൂഹിക പ്രവർത്തകനായ കാസർകോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെംനാട് സ്വദേശി കടവത്ത് മാഹിന്‍ (55) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

20 വര്‍ഷത്തിലേറെയായി ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഫൈനല്‍ എക്സിറ്റില്‍ നാടണയാന്‍ വിമാന ടിക്കറ്റ് വരെ എടുത്ത് തയ്യാറെടുക്കുന്നതിനിടെയാണ് അസുഖം ബാധിച്ചത്. ചെംനാട് ജിദ്ദ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിൽ സജീവവുമായിരുന്നു ഇദ്ദേഹം.

ഭാര്യ: ഖദീജാബി. മക്കൾ: മുഹമ്മദ് മശ്ഹൂദ്, ആയിശത് ഫയാസ, ഫാതിമത് മഹ്ജബി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബാബ് മക്ക മഖ്ബറയിൽ ഖബറടക്കി.

മരണാന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ദമ്മാമിൽ നിന്നും എത്തിയ കുടുംബാംഗങ്ങളായ ബിസാര്‍, ഇര്‍ഷാദ് എന്നിവരോടൊപ്പം ജനത മുനീര്‍ ചെംനാട്, കെ.എം.സി.സി നേതാക്കളായ അന്‍വര്‍ ചേരങ്കൈ, അബ്ദുല്ല ഹിറ്റാച്ചി, മമ്മുട്ടി മഞ്ചേരി, ജലീല്‍ ഒഴുകൂർ, ഹസന്‍ ബത്തേരി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

നിര്യാണത്തിൽ ചെംനാട് ജിദ്ദ മഹല്ല് കമ്മിറ്റി സാരഥികളായ സി.എച്ച്. ബഷീര്‍, ഇബ്റാഹീം ശംനാട്, സി.എല്‍. റഫീഖ്, നാഫി മാട്ടില്‍, അബൂബക്കര്‍ മണല്‍, സാജു ബടക്കംമ്പാത്ത് എന്നിവർ അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.