മുബാറക് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

കാസർകോട്: കാസർകോട് നഗരത്തിലെ പഴയകാല വ്യാപാരിയും പൗരപ്രമുഖനുമായ മുബാറക് അബ്ദുറഹ്മാൻ ഹാജി (88) അന്തരിച്ചു. ആറു പതിറ്റാണ്ടോളം ആലംപാടി ഖിളർ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറിയും 55 വർഷമായി ആലംപാടി നൂറുൽ ഇസ്‍ലാം യതീംഖാന ജനറൽ മാനേജരുമാണ്.

ലളിത ജീവിതം കൊണ്ട് മാതൃകയായ അബ്ദുൽ റഹ്മാൻ ഹാജി ഏവർക്കും ഏറെ പ്രിയങ്കനായിരുന്നു. ഭാര്യ: പരേതയായ നഫീസ എരിയാൽ. മക്കൾ: വ്യാപാരികളായ മുഹമ്മദ് മുബാറക്, ഖാദർ മുബാറക്, സാദിക്ക് മുബാറക് (കാസർകോട് മർച്ചൻറ് യൂത്ത് വിങ് മുൻ പ്രസിഡന്റ്), സത്താർ മുബാറക്, മുസ്തഫ മുബാറക്, ഫൈസൽ മുബാറക്, അസ്മ, ജമീല, സൈനബ, ഖദീജ, ബീഫാത്തിമ. മരുമക്കൾ: അബ്ദുറഹ്മാൻ അങ്കോല, സുലൈമാൻ തുരുത്തി, മുഹമ്മദ് ബേവിഞ്ച, ബഷീർ തളങ്കര, സൗദ ചെമ്മനാട് ലേസ്യത്ത്, സുഹറ ചെർലടുക്ക, താഹിറ എടനീർ, ഹാജിറ മാര, സഹരി ചൂരി, സുമയ്യ ചിത്താരി, പരേതനായ പള്ളി കുഞ്ഞി. സഹോദരങ്ങൾ: മുഹമ്മദ് മുബാറക് ഹാജി, സൈനബ, നബീസ, പരേതനായ മുബാറക് അബ്ബാസ് ഹാജി,

മയ്യിത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ. വി.എം.മുനീർ, ടി.ഇ.അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി,കെ.എം ബഷീർ,കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.

Tags:    
News Summary - Mubarak Abdurrahman Haji passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.