ഡി.സി.സി ഓഫിസിൽ ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ

ഉദ്​ഘാടനം ചെയ്യുന്നു

ഇന്ദിര രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ടു–മുല്ലപ്പള്ളി

കാസർകോട്: രാജ്യത്തെ പൗരന്മാരെ ഒന്നായി കണ്ട ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധിയെന്ന്​ കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡി.സി.സി ഓഫിസിൽ ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തി​െൻറ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടിയാണ് ഇന്ദിര ഗാന്ധിക്ക്​ സ്വജീവൻ ത്യജിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ബി. സുബ്ബയ്യ റൈ, ബാലകൃഷ്ണൻ പെരിയ. പി.എ. അഷ്​റഫലി, എം.സി. പ്രഭാകരൻ, കരുൺ താപ്പ, സി.വി ജയിംസ് എം. കുഞ്ഞമ്പു നമ്പ്യാർ, ജെ.എസ്. സോമശേഖര, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ആർ. ഗംഗാധരൻ, ജി. നാരായണൻ, എ. വാസുദേവൻ, നോയൽ ടോം ജോസഫ്, കെ. ഖാലിദ്, ഖാദർ നുള്ളിപ്പാടി, ഇ. അമ്പിളി, മനാഫ് നുള്ളിപ്പാടി, രാജു കട്ടക്കയം, രാജൻ പെരിയ, വി.ആർ. വിദ്യാസാഗർ തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - Indira saw the people of the country as one - Mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.