സി.എം. ഉബൈദുല്ലാഹ് മൗലവി അന്തരിച്ചു

ചെമ്പരിക്ക: പ്രമുഖ മതപണ്ഡിതനും മർഹൂം ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനുമായ സിഎം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത കാസർകോട് ജില്ലാ മുശാവറ മെംബറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ദീർഘകാലം ദുബായിൽ പള്ളി ജോലിയും അധ്യാപനവും തുടർന്നു. ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്തീബായും സേവനം അനുഷ്ഠിച്ചു. അനാരോഗ്യം കാരണം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമ ഹജ്ജുമ്മയുടെയും ഇളയപുത്രനാണ്. ഖദീജ പള്ളിക്കരയാണ് ഭാര്യ. മക്കൾ: ദൈനബി, റുഖിയ, സഫിയ്യ, സഫൂറ, ഹബീബ്, കബീർ, ശഫീഖ്.

മരുമക്കൾ: അസീസ് പൂച്ചക്കാട്, അബ്ദുല്ല ചെമ്പരിക്ക, അഹ്മദ് ചേരൂർ, സി കെ മുനീർ നായമ്മാർമൂല, മർയം തസ്ലീന കടവത്ത്, ആയിശ തൊട്ടി, നാസില പളളിപ്പുഴ.

സഹോദരങ്ങൾ: പരേതരായ ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി, സി.എം. അഹ്മദ് മൗലവി എന്നിവരും ആയിശ ഖാസിലേൻ (ഖാസി ത്വാഖാ അഹ് മദ് മൗലവിയുടെ മാതാവ്), ദൈനബ ചേരൂർ, ഖദീജ ചെമ്പരിക്ക, സഫിയ്യ ചെമനാട്. ഖബറടക്കം ചെമ്പരിക്ക ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

Tags:    
News Summary - CM Ubaidullah maulavi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.