Posted On
date_range Updated On
date_range കാസർകോട് സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
മസ്കത്ത്: കാസർകോട് പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജലാൻ ബാനി ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ (36) ആണ് മരിച്ചത്. ബു അലിയിൽ ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മോഹനൻ. മാതാവ്: ജയ്ശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.